Sunday, May 19, 2024
spot_img

പൊതുസ്ഥലത്ത് നിസ്‌കാരം; എട്ട് വഴിയോരക്കച്ചവടക്കാർ അറസ്റ്റിൽ; നടപടി പൊതുജനങ്ങളുടെ സമാധാനം കൊടുത്തിയതിന്

ഹരിദ്വാർ: പൊതുസ്ഥലത്ത് നിസ്ക്കാരം നടത്തിയ എട്ട് വഴിയോരക്കച്ചവടക്കാരെ ഹരിദ്വാർ പോലീസ് അറസ്റ്റ് ചെയ്തു. ശിവാലിക് നഗറിലെ തിരക്കേറിയ ചന്തയിൽ ആളുകളെ ബുദ്ധിമുട്ടിച്ച് നിസ്‌ക്കരിച്ചതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

റാണിപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രാദേശിക മാർക്കറ്റിലെ പച്ചക്കറി വിൽപ്പനക്കാർ പൊതു സ്ഥലത്ത് നിസ്‌കരിക്കുന്നുവെന്ന് ആരോപിച്ച് ചിലർ പോലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ വീഡിയോകളും ചിത്രങ്ങളുമടക്കമാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്.

പൊതുജനങ്ങളുടെ സമാധാനം കൊടുത്തിയതിന് ക്രിമിനൽ നടപടിച്ചട്ടത്തിലെ 151-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അറസ്റ്റെന്നും സാമുദായികമായി പ്രശ്‌നബാധിത പ്രദേശത്ത് സംഘർഷമില്ലെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും പോലീസ് വിശദീകരിച്ചു.

 

Related Articles

Latest Articles