Thursday, May 16, 2024
spot_img

ദില്ലി റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിക്ക് നേരെ കൂട്ടബലാൽസംഗം; റെയിൽവേ ജീവനക്കാരനടക്കം 4 പേർ അറസ്റ്റിൽ; സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് പോലീസ്

ദില്ലി: റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിയെ റയിൽവേ ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിൽ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ അറസ്റ്റിലായി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

ദില്ലി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് റൂമിൽ വച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്തവരിൽ ഒരാളുമായി യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇയാളുടെ നിർദ്ദേശപ്രകാരമാണ് യുവതി റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. തുടർന്ന് ഇയാൾ ബലമായി യുവതിയെ ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളും എത്തി. റെയിൽവേ പോലീസിലാണ് യുവതി ആദ്യം പരാതി നൽകിയത്. പിന്നീട് കേസ് ദില്ലി പോലീസിന് കൈമാറുകയായിരുന്നു.

Related Articles

Latest Articles