Sunday, September 27, 2026

ഇസ്‌ലാമിനെ അപമാനിച്ചാൽ ആളുകളെ ശിരഛേദം ചെയ്യുമെന്ന് കൊലവിളി; അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഫർഹാൻ സുബെരിക്ക് എതിരെ കേസെടുത്തു

അലിഗഡ്: മുഹമ്മദ് നബിയുടെ ഫ്രഞ്ച് കാർട്ടൂണിനെതിരായ പ്രസംഗത്തിൽ ഇസ്‌ലാമിനെ അപമാനിച്ചാൽ ആളുകളെ ശിരഛേദം ചെയ്യുമെന്ന് കൊലവിളി. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസെടുത്തു.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഫർഹാൻ സുബേരിക്ക് എതിരെ ആണ് പോലീസ് കേസ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ പ്രതിഷേധിച്ച് ആണ് എ.എം.യു സ്റ്റുഡന്റ്സ് യൂണിയൻ മേധാവി ഫർഹാൻ സുബെറി ‘മുഹമ്മദ് നബിയെ അവഹേളിക്കുന്ന ആരെയും’ ശിരഛേദം ചെയ്യുമെന്ന് തുറന്ന ഭീഷണി നൽകിയത്. ക്രിമിനൽ ഭീഷണിക്കായി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506, 153 പ്രകാരം സുബേരിയെതിരെ കേസെടുത്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യം’ ഉയർത്തിപ്പിടിച്ചതിനും ഇസ്ലാമിക അസഹിഷ്ണുതയുടെ ഇരകളോട് ഐക്യം പ്രകടിപ്പിച്ചും ആണ് ഫ്രഞ്ച് പ്രസിഡന്റിനെതിരെ വ്യാഴാഴ്ച എ.എം.യുവിൽ സുബേരി പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത്. എ‌എം‌യുവിലെ ഇസ്‌ലാമിസ്റ്റുകൾ മാക്രോണിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ പ്രതിമകൾ കത്തിക്കുകയും ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

Related Articles

Latest Articles