തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. കാറിലെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച കോടികള്‍ വിലയുള്ള ഹാഷിഷ് ഓയിലുമായി മൂന്നുപേരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
എറണാകുളം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായിരിക്കുന്നത്. 11 കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലായിരുന്നു മനുവില്‍സണ്‍, അന്‍വര്‍ സാദത്ത്, രാജു എന്നിവരടങ്ങിയ മൂന്നംഗ സംഘം കടത്താന്‍ ശ്രമിച്ചത്. വെണ്‍പാലവട്ടത്തുവച്ചാണ് വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്.

