Tuesday, September 22, 2026

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം; കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് 23 കേസുകൾ

കണ്ണൂർ: ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ വ്യാപക വിദ്വേഷ പ്രചരണം. ഹർത്താൽ കഴിഞ്ഞതിനു ശേഷം സാമൂഹികവിദ്വേഷം വളർത്തുന്ന തരത്തിലും ലഹള ഉണ്ടാകണം എന്ന ഉദ്ദേശത്തോട് കൂടിയും സമൂഹമാദ്ധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് 23 കേസുകളാണ് ഇതു വരെ രജിസ്റ്റർ ചെയ്തത്.

കണ്ണൂർ ടൗൺ, ധർമ്മടം, മട്ടന്നൂർ,കൂത്തുപറമ്പ്, കതിരൂർ, കൊളവല്ലൂർ എന്നി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വീതം കേസുകളും കണ്ണപുരം, പാനൂർ, ചക്കരക്കൽ, കണ്ണവം, കണ്ണൂർ സിറ്റി, ചൊക്ലി, വളപട്ടണം, ന്യൂ മാഹി, പിണറായി, മയ്യിൽ, എടക്കാട് എന്നീ സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റർ ചെയ്തു. പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ കഴിഞ്ഞ അഞ്ച് ദിവസത്തെ മാത്രം കണക്കുകളാണിത്.

ഹർത്താൽ ദിനത്തിൽ ജില്ലയിൽ ആസൂത്രിതമായി അക്രമം അഴിച്ചു വിട്ടതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും നിരവധി പോപ്പുലർ ഫ്രണ്ട് ഭീകരർ പിടിയിലായിരുന്നു. ഇതിന് പിന്നാലെ മൂന്ന് തവണയാണ് പോലീസ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്.

Related Articles

Latest Articles