Wednesday, May 15, 2024
spot_img

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച കേസ്; ചെറുവത്തൂരിൽ കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി പോലീസ്

 

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് 16 വയസ്സുകാരി മരിച്ച കേസിൽ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി പോലീസ്. ദുബായിൽ ജോലി ചെയ്യുന്ന ഇയാൾ സ്വമേധയാ കീഴടങ്ങാനുള്ള സാധ്യത അവസാനിച്ചതോടെയാണ് പോലീസ് നടപടി.

അതേസമയം കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കൂൾബാറിൽനിന്ന് ഷവർമ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. വിവിധ ആശുപത്രികളിലായി 59 പേർ ചികിത്സ തേടിയിരുന്നു. ഇവരിൽ ചിലർക്ക് ഷിഗെല്ലയും ഇതേ കൂൾബാറിലെ ഭക്ഷ്യ സാംപിളുകളിൽ ഷിഗെല്ല- സാൽമൊണല്ല ബാക്ടീരിയകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു.

എന്നാൽ നിലവിൽ കൂൾബാർ മാനേജർ, മാനേജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി എന്നിവർ റിമാൻഡിലാണ്.

Related Articles

Latest Articles