കൊച്ചി ;പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ജപ്തിയിൽ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. സ്വത്ത് കണ്ട് കെട്ടിയവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വിശദമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനുള്ള നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്.
മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വസ്തു വകകളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതിനിടെ തന്റെ സ്വത്ത് വകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ടി.പി യൂസഫ് കക്ഷി ചേരൽ അപേക്ഷ നൽകിയിട്ടുണ്ട് . പി.എഫ്.ഐയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇയാൾ പറയുന്നത്.

