Saturday, October 10, 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട ; ഗർഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്തിയ 38 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുഹമ്മദ് പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. ഗർഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണ്ണവുമായി ഒരാൾ പിടിയിൽ.ദുബൈയിൽ നിന്നുമെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്.മൂന്ന് ഗർഭനിരോധന ഉറകളിലായി സ്വർണമിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. 833 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കരിപ്പൂരിലും ഇന്ന് സ്വർണ്ണം കടത്താൻ ശ്രമിക്കവേ പോലീസ് നാല് പേരെ പിടികൂടിയിരുന്നു. അഞ്ച് കേസുകളിൽ നിന്ന് മൂന്ന് കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

Related Articles

Latest Articles