Saturday, May 18, 2024
spot_img

കോടതിയലക്ഷ്യം: പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഷേർല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ് ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാകാന്‍ ഉത്തരവിട്ട് (High Court) ഹൈക്കോടതി. കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട് ഹാജരാവണമെന്ന നിര്‍ദ്ദേശം ഒഴിവാക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ ആവശ്യം കോടതി തള്ളി.

Related Articles

Latest Articles