Saturday, May 4, 2024
spot_img

ദി കാശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ തയ്യാറാകാത്ത തീയറ്റർ ഉടമകളുടെ നിഷേധാത്മക നിലപാടിനെതിരെ ശക്തമായ താക്കീത്; പ്രതിഷേധ ധർണ്ണ നടത്തി ഹിന്ദുഐക്യവേദി

തിരുവനന്തപുരം: ഭീകരവാദികളുടെ താല്പര്യമനുസരിച്ച് ദി കാശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറാകാത്ത തീയേറ്റർ ഉടമകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ഹിന്ദുഐക്യവേദി പ്രതിഷേധ സംഗമം നടത്തി. ജനിച്ച മണ്ണിൽ മതത്തിൻറെ പേരിൽ വേട്ടയാടപ്പെട്ട ജനതയുടെ ചരിത്രം പറയുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകൾ പ്രദർശിപ്പിക്കുക എന്ന ആവശ്യമുന്നയിച്ചാണ് തിരുവനന്തപുരം വഴുതക്കാട് കലാഭവൻ സിനിമ തീയേറ്ററിന് മുമ്പിൽ ഹിന്ദുഐക്യവേദി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ചിത്രങ്ങൾ കാണാം

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കാശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ അനുപം ഖേറും മിഥുൻ ചക്രവര്‍ത്തിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. 1990-ല്‍ കാശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരജീവിതത്തിന്റെ നേർചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും ആഘാതങ്ങളുടെയും കഥപറയുന്ന ചിത്രം

Related Articles

Latest Articles