Tuesday, May 7, 2024
spot_img

അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി. വിടുതല്‍ ഹര്‍ജി അംഗീകരിച്ചാണ് എം.എം.മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. സെഷന്‍സ് കോടതി നേരത്തെ
എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതോടെ മണിയും മറ്റു രണ്ടു പ്രതികളും അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒ.ജി.മദനനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

2012ല്‍ ഇടുക്കി മണക്കാട് എം.എം. മണി നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിനു പിന്നിലുള്ള സത്യം പുറത്തുവരുന്നതും, മണി പ്രതിയാകുന്നതും. കുപ്രസിദ്ധമായ ആ പ്രസംഗത്തിലൂടെ 1982-ലെ കൊലപാതക കേസ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. 2012, നവംബറില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം.എം മണിയടക്കമുള്ള മൂന്ന് നേതാക്കളെ അറസ്‌റ്റു ചെയ്യുകയായിരിന്നു.

Related Articles

Latest Articles