ദില്ലി : എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്സി ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും തമ്മിലുള്ള ലയന നടപടിക്രമങ്ങൾ പൂർത്തിയായി. കഴിഞ്ഞ വർഷം ഏപ്രിൽ നാലിനാണ് എച്ച്ഡിഎഫ്സി ബാങ്ക് ലയന നടപടികൾക്ക് കരാറായത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണ് എച്ച്ഡിഎഫ്സി ലയനത്തിലൂടെ നടന്നത്. ഇതോടെ ബാങ്കിന്റെ ഉപഭോക്താക്കൾ 120 ദശലക്ഷമായി ഉയരും. ബ്രാഞ്ചുകൾ 8,300ൽ അധികം ആക്കി ഉയർത്തുകയും 1,77,000ൽ അധികം ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും.
ലയനത്തോടെ എച്ച്ഡിഎഫ്സി ലോകത്തിലെ വലിയ ബാങ്കുകളിലൊന്നായി മാറി. ജെപി മോർഗൻ ചേസ് ആൻഡ് കോ., ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ എന്നിവയ്‌ക്ക് പിന്നിൽ ലോകത്തിലെ നാലാമത്തെ വലിയ ബാങ്കായി എച്ച്ഡിഎഫ്സി മാറി ഏകദേശം 172 ബില്യൺ ഡോളറാണ് ബാങ്കിന്റെ മൂല്യം.

