Friday, January 9, 2026

മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി ! നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി :മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലാണ് സംഭവം. നടൻ മദ്യലഹരിയിൽ ആണെന്നും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിച്ചു. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഫ്ലാറ്റിൽ ബഹളം വച്ചതിന് നടനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ നടൻ അവിടെയും ബഹളം വയ്ക്കുകയായിരുന്നു.
കേസെടുത്തശേഷം നടന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Related Articles

Latest Articles