Saturday, June 1, 2024
spot_img

ചികിത്സക്കായി ഇന്ത്യയിലേക്ക് പോകാൻ സമ്മതിച്ചില്ല..14 വയസ്സുകാരൻ മരിച്ചു. മാലിദ്വീപിൽ പ്രസിഡൻ്റിനെതിരെ വൻ പ്രതിഷേധം

ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു. പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം ഉപയോഗിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്ട്രോക്ക് ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാനാണ് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടി ക്രമീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. മാലദ്വീപ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദ്വീപിലെ മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സമയത്താണ് ഈ സംഭവവികാസം.

മസ്തിഷ്‌കാഘാതം ഉണ്ടായ ഉടന്‍ തന്നെ കുട്ടിയെ മാലെയിലെത്തിക്കാന്‍ ഞങ്ങള്‍ ഐലന്‍ഡ് ഏവിയേഷനെ വിളിച്ചെങ്കിലും അവര്‍ ഞങ്ങളുടെ കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. വ്യാഴാഴ്ച രാവിലെ 8:30 ന് അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അത്തരം കേസുകള്‍ക്ക് എയര്‍ ആംബുലന്‍സ് ഉറപ്പാക്കുക എന്നതാണ് ഏക പരിഹാരം,’ മാലിദ്വീപ് മാദ്ധ്യമമായാ അദാധു റിപ്പോർട്ട് ചെയ്തു. ഒടുവില്‍ കുടുംബം ആവശ്യപ്പെട്ട് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മാലെയിലെത്തിച്ചത്.

‘അഭ്യര്‍ത്ഥനയ്ക്ക് ശേഷം ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു, എന്നാല്‍ ”നിര്‍ഭാഗ്യവശാല്‍, അവസാന നിമിഷം വിമാനത്തിലെ സാങ്കേതിക തകരാര്‍ കാരണം ആസൂത്രണം ചെയ്തതുപോലെ വഴിതിരിച്ചുവിടല്‍ നടന്നില്ല.’, എയര്‍ലിഫ്റ്റ് ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ച ആസന്ധ കമ്പനി ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ ജനപ്രതിനിധികളടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തി.

Related Articles

Latest Articles