Sunday, May 19, 2024
spot_img

മദ്യപിക്കാൻ പണം കൊടുത്തില്ല ; ആലപ്പുഴ,ഭരണിക്കാവിൽ മകൻ പെറ്റമ്മയെ കഴുത്തിൽ കയർ മുറുക്കി കൊന്നു

ആലപ്പുഴ : ഭരണിക്കാവിൽ അമ്മയെ മകൻ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. പുത്തൻതറയിൽ മോഹനന്റെ ഭാര്യ രമ(53) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമയുടെ മകൻ മിഥുനെ (28) പോലീസ് അറസ്റ്റ് ചെയ്തു. രമയെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലഹരിക്ക് അടിമപ്പെട്ട മിഥുൻ വീട്ടിലും മറ്റുമായി സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നു. ഇതിനു ശേഷം ഇയാൾ വീട്ടിൽ പതിവായി വഴക്കുണ്ടാക്കിയിരുന്നതായി അയൽവാസികൾ പറയുന്നു. ഇന്ന് ഇയാൾ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടെന്നും എന്നാൽ രമ പണം നൽകാത്തതിൽ പ്രകോപിതനായ ഇയാൾ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles