Saturday, April 27, 2024
spot_img

‘മുല്ലപ്പൂ പറിച്ച് തരാം’ എന്ന വ്യാജേനെ കൂട്ടുകാരന്‍റെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ചു; പ്രതിക്കെതിരെ നടപടി

തൃശൂര്‍: കൂട്ടുകാരന്‍റെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച പ്രതിക്കെതിരെ നടപടി.പ്രതിക്ക് പതിനാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ ചെമ്മണ്ണൂർ സ്വദേശി സുനിലിനെ ആണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. 2011 ഒക്ടോബറിലായിരുന്നു പീഡനം നടന്നത്.

വീടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന ഒന്‍പതു വയസുകാരിയെ മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.പിന്നീട് സഹോദരിയോടൊത്ത് കടയിൽ പോയ കുഞ്ഞ് പ്രതിയെ കണ്ട് പേടിച്ച് കാര്യങ്ങൾ മാതാപിതാക്കളോട് പറയുകയായിരുന്നു. ഗുരുവായൂർ പോലീസ് ആണ് കേസ് അന്വേഷിച്ചത്. വിചാരണ തുടങ്ങിയതിനു ശേഷം പ്രതി ഒളിവിൽ പോയതിനെ തുടർന്ന് വിചാരണ നീണ്ടു പോവുകയായിരുന്നു. എന്നാല്‍ പിന്നീട് പോലീസ് അറസ്റ്റു ചെയ്തതോടെ ജാമ്യമില്ലാതെ വിചാരണ പൂർത്തിയാക്കി.

Related Articles

Latest Articles