Tuesday, May 21, 2024
spot_img

മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും വല്യമ്മയെയും സ്ഥിരം മർദ്ദിക്കും! യുവാവ് അറസ്റ്റിൽ

കോട്ടയം : എരുമേലിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ മകൻ അറസ്റ്റില്‍. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായ ജോസി സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും, വല്യമ്മയെയും
മർദ്ദിച്ചിരുന്നു.

ഇതിനെതിരെ അമ്മ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്ന് ഗാർഹിക നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് ഇയാൾ അമ്മയെ വീണ്ടും ഉപദ്രവിച്ചത്. അക്രമം തുടര്‍ന്നതോടെ ജോസിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എരുമേലി പോലീസ് അറിയിച്ചു.

Related Articles

Latest Articles