Friday, May 3, 2024
spot_img

ഹൃദയാരോഗ്യത്തിന് മികച്ചത് ‘ഉഴുന്ന് പരിപ്പ്’; അറിയാമോ ഉഴുന്ന് പരിപ്പിലൊളിച്ചിരിക്കുന്ന ഈ ആരോഗ്യരഹസ്യത്തെക്കുറിച്ച്

പലഹാരങ്ങളുടെ ചേരുവയായ ഉഴുന്ന് ഔഷധമൂല്യമുള്ളതും പോഷകസമ്പന്നവുമാണ് (Vigna mungo). പ്രോട്ടീൻ, ഫാറ്റ്, കാർബോഹൈഡ്രേറ്റ് ,​ പൊട്ടാസ്യം,​ മഗ്നീഷ്യം എന്നിവ ഉഴുന്നിലുണ്ട്. നാരുകളുടെ സാന്നിദ്ധ്യം ദഹനം എളുപ്പത്തിലാക്കും. ഇരുമ്പിന്റെ കലവറയാണ്.എന്നാല്‍ ഉഴുന്ന് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉഴുന്ന് ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളില്‍ എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ പൊളിച്ച കറുത്ത തൊലിയുള്ള ഉഴുന്നാണ് എന്തുകൊണ്ടും നല്ലത്. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പുഷ്ടമായ ഉഴുന്നുപരിപ്പ് ധാരാളം ആരോഗ്യഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. മാത്രമല്ല, പ്രോട്ടീനുകളുടെയും വിറ്റാമിന്‍ ബി യുടെയും ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഉഴുന്ന് പരിപ്പ്. ഇത് സ്ത്രീകള്‍ക്കും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ഉഴു്ന്ന് പരിപ്പ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ ഇരുമ്പ്, ഫോളിക് ആസിഡ്, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഗര്‍ഭിണികള്‍ക്ക് ഒരു മികച്ച ആരോഗ്യ പാക്കേജായി മാറുന്നു. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം. പുരുഷന്‍മാരില്‍ ലൈംഗികോത്തേജനത്തിനും ലൈംഗികാരോഗ്യത്തിനും മികച്ചതാണ് ഉഴുന്ന് പരിപ്പ്.

ദഹനം മെച്ചപ്പെടുത്തുന്നു

ഉഴുന്ന് പരിപ്പ് നാരുകളാല്‍ സമ്പുഷ്ടമാണ് ഇത് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുന്നുണ്ട്. വയറിളക്കം, മലബന്ധം, അല്ലെങ്കില്‍ വയറു വീര്‍ക്കല്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍, ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മുക്തി നേടാന്‍ ഉഴുന്ന് പരിപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കോളിക് ഡിസോര്‍ഡര്‍ എന്നിവ സുഖപ്പെടുത്തുന്നതിനും ഫലപ്രദമായ കരള്‍ ഉത്തേജകമാണെന്നും അറിയപ്പെടുന്നു.

ഹൃദയാരോഗ്യത്തിന് മികച്ചത്

ഇതില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇത് കൊളസ്‌ട്രോളിന്റെ അളവ് നിലനിര്‍ത്തുകയും രക്തപ്രവാഹത്തിന് തടയുകയും ചെയ്യുന്നതിലൂടെ നമ്മുടെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. പൊട്ടാസ്യം നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണ പ്രക്രിയ മെച്ചപ്പെടുത്തുകയും നിങ്ങളുടെ ധമനികളിലെ ഭിത്തികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഉഴുന്ന് നിങ്ങളുടെ ശരീരത്തിലെ മൊത്തത്തിലുള്ള ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കാനും നിങ്ങളെ സജീവമായി നിലനിര്‍ത്താനും സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നതിന് സഹായിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കാന്‍ ഇരുമ്പ് സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് കൂടുതലുള്ള ഗര്‍ഭിണികള്‍ക്ക് ഇത് അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ ഇരുമ്പ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഉഴുന്ന് കഴിക്കാവുന്നതാണ്.

ചര്‍മ്മത്തിനും മുടിക്കും നേട്ടങ്ങളേറെ

ത്വക്കിന്റെ ഏത് പ്രകോപനവും കുറയ്ക്കാന്‍ സഹായിക്കുന്ന ധാതുക്കളും വിറ്റാമിനുകളും കൊണ്ട് ഉഴുന്ന് വളരെ സമ്പന്നമാണ്. മാത്രമല്ല, ഇത് ചര്‍മ്മത്തിലെ പാടുകളെ അകറ്റാനും രക്തത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ വരുന്നതിനും സഹായിക്കുന്നുണ്ട്. മുഖക്കുരു ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. വരണ്ടതും പൊട്ടുന്നതുമായ മുടി നിയന്ത്രിക്കാന്‍ സഹായിക്കുന്ന ധാതുക്കളും അവശ്യ ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മുടിയ്ക്കും ഉഴുന്ന് ഗുണം ചെയ്യുന്നുണ്ട്.

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയ പ്രധാന ധാതുക്കളില്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ അസ്ഥി ധാതു സാന്ദ്രത മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഉഴുന്ന് പതിവായി കഴിക്കുന്നത് എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നതിന്, നിങ്ങളുടെ ഭക്ഷണക്രമത്തെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാല്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനനാളത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്ന പോഷകങ്ങളുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്നതിനും ഉഴുന്ന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട് ഉഴുന്ന എന്ന കാര്യത്തില്‍ സംശയം വേണ്ട.

നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു

ഉഴുന്ന് നമ്മുടെ നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ആരോഗ്യകരമാക്കുകയും ചെയ്യുന്നു. നാഡീ ക്ഷീണം, പക്ഷാഘാതം, മുഖത്തെ പക്ഷാഘാതം, മറ്റ് വൈകല്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ഉഴുന്ന് ദിവസവും കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉഴുന്ന് ഉപയോഗിക്കാം.

ഉഴുന്ന് പരിപ്പ് കൊണ്ടുള്ള ദോഷങ്ങൾ

എന്നാൽ ഉഴുന്നിൽ ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ കിഡ്നി സ്റ്റോൺ, റുമാറ്റിക് ഡിസീസ് എന്നിവ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദ്ദേശ പ്രകാരമേ ഇവ ഉപ‌‌യോഗിക്കാവൂ. ഉഴുന്നിന്റെ മറ്റൊരു ദോഷവശം ഗ്യാസിന്റെ പ്രശ്നമാണ്. എന്നാൽ സ്ഥിരമായി ഉഴു‌ന്നു ഉപയോഗിക്കുന്നവരിൽ ഇവ കുറഞ്ഞുവരുന്നതായും പറയുന്നുണ്ട്. ഇഞ്ചി, കുരുമുളക്, കായം ഇവ ഉഴുന്നു ചേർത്തുണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഉപയോഗിച്ചാലും ഗ്യാസിന്റെ പ്രശ്നം കുറയുന്നതായും പറയുന്നു. മിക്കപ്പോഴും ഉഴുന്നു ചേർ‌ത്തുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ എണ്ണയുടെ അംശം കൂടുതലായി വരാറുണ്ട്. ഉദാഹരണത്തിന് ഉഴുന്നുവട, നെയ്യ്‌റോസ്റ്റ് തുടങ്ങിയവ. ഇവയുടെ തുടർച്ചയായ ഉപയോഗം ഗുണങ്ങളെക്കാൾ ദോഷങ്ങൾ ഉണ്ടാക്കാനും കാരണമാകും.

Related Articles

Latest Articles