Kerala

മുതിർന്ന സംഘപ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; വൈദ്യശാസ്ത്രത്തിൽ ലഭ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്; ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള തത്വമയി ന്യൂസിനോട് – TATWAMAYI EXCLUSIVE

തിരുവനന്തപുരം; മുതിർന്ന സംഘ പ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള. വൈദ്യശാസ്ത്രത്തിൽ ലഭ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് പി പി മുകുന്ദൻ. 1991 മുതൽ അദ്ദേഹത്തിന്റെ സേവനം ബിജെപിക്ക് ലഭ്യമാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ തിരുവനന്തപുരത്ത് എത്തിയതെന്നും. അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചതായും ശ്രീധരൻപിള്ള തത്വമയി ന്യൂസിനോട് പറഞ്ഞു.

വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പി പി മുകുന്ദൻ. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഉത്കണ്ഠാജനകമായ വാർത്തകൾ കഴിഞ്ഞ ദിവസം ചില മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഇതിൽ ബിജെപി സംഘപരിവാർ നേതാക്കൾ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ സങ്കീർണ്ണതകൾ ഒന്നുമില്ലെന്നും അദ്ദേഹം വെന്റിലേറ്ററിലല്ലെന്നും എല്ലാവരെയും തിരിച്ചറിഞ്ഞ് കുശലാന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നും നേതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം അണുബാധാ സാധ്യതയില്ലാതാക്കാൻ അദ്ദേഹത്തെ ഐസൊലേഷൻ വാർഡിലാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളതെന്നും സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗോവ ഗവർണ്ണറുടെ സന്ദർശനം

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

18 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

20 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

23 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago