തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ആറ്റുകാല്‍ പൊങ്കാല (Attukal Pongala) പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
മാറ്റി വെച്ച പരീക്ഷകളില്‍ ബി എ എം എസ്സ് ഒഴികെയുള്ള പരീക്ഷകള്‍ ഫെബ്രുവരി പതിനെട്ട് വെള്ളിയാഴ്ചയും ബി എ എം എസ്സ് പരീക്ഷകള്‍ ഫെബ്രുവരി പത്തൊന്‍പത് ശനിയാഴ്ചയും നടത്തും. അതേസമയം ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 17) പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കള്കടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.

