Monday, September 21, 2026

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് തന്നെ; നിർണായക പ്രഖ്യാപനം ഇങ്ങനെ

ശ്രേയസ് അയ്യറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (Kolkata Knight Riders) പുതിയ ക്യാപ്റ്റൻ ആയി നിയമിച്ചു. കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ 12.5 കോടി രൂപ മുടക്കിയാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ കളത്തിലെത്തിച്ചത്. നായകസ്ഥാനം അദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കുമെന്ന് നേരത്തേ തന്നേ ഉറപ്പായിരുന്നു.

ഐപിഎലിൽ കൊൽക്കത്തയെ നയിക്കുന്ന ആറാമത്തെ താരമാണ് ശ്രേയസ് അയ്യർ. ഇപ്പോൾ കൊൽക്കത്ത ടീമിന്റെ പരിശീലകൻ കൂടിയായ ബ്രണ്ടൻ മക്കല്ലമായിരുന്നു പ്രഥമ സീസണിൽ കൊൽക്കത്തയുടെ നായകൻ. പിന്നീട് സൗരവ് ഗാംഗുലി, ഗൗതം ഗംഭീർ, ദിനേഷ് കാർത്തിക്, ഒയിൻ മോർഗൻ എന്നിവരും ടീമിനെ നയിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ക്യാപ്റ്റന്‍സി മികവ് തെളിയിച്ച താരമാണ് ശ്രേയസ്. രണ്ടു സീസണുകളിലേറെ അദ്ദേഹം ഡിസിയെ നയിച്ചിരുന്നു.

Related Articles

Latest Articles