Wednesday, May 22, 2024
spot_img

തമിഴ്‌നാട്ടിൽ ജോത്സ്യന്റെ വാക്കുകേട്ട് പാമ്പിന് മുന്നില്‍ നാവ് നീട്ടി; 54കാരന് അണലി കടിയേറ്റു,സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ചെന്നൈ :ജോത്സ്യന്റെ വാക്ക് കേട്ട് പാമ്പിന് മുന്നില്‍ നാവ് നീട്ടി നിന്നയാളുടെ നാവില്‍ പാമ്പ് കടിച്ചു. തമിഴ്‌നാട്ടിലെ ഈറോഡിലാണ് 54കാരനായ രാജ എന്ന യുവാവിന് പാമ്പ് കടിയേറ്റത്.യുവാവ് ചികിത്സിലാണ്.
എന്നും രാത്രി കിടക്കുമ്പോള്‍ രാജ ദുഃസ്വപ്‌നങ്ങള്‍ കാണുന്നത് പതിവായിരുന്നു. ഇതിനൊരു പരിഹാരം കാണാന്‍ രാജ തന്റെ ഗ്രാമത്തിലുള്ള ഒരു ജോത്സ്യനെ പോയി കണ്ടു. ദുഃസ്വപ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍പ്പ ക്ഷേത്രത്തില്‍ പോയി ചില വഴിപാടുകള്‍ കഴിപ്പിക്കാന്‍ ജോത്സ്യന്‍ രാജയെ ഉപദേശിച്ചു. ജോത്സ്യന്റെ വാക്കുകള്‍ അതേപടി കേട്ട രാജ സര്‍പ്പ ക്ഷേത്രത്തിലെത്തുകയും വഴിപാടുകളും പൂജകളും നടത്തുകയും ചെയ്തു.

ജ്യോത്സ്യന്റെ നിര്‍ദേശത്തില്‍ പൂജകള്‍ നടത്തുന്നതിനൊപ്പം അണലിയുടെ മുന്നില്‍ നാവ് നീട്ടാനും രാജയ്ക്ക് ഉപദേശം കിട്ടി. ഇതനുസരിച്ച രാജ, സര്‍പ്പ ക്ഷേത്രത്തില്‍ വച്ച് അണലിയുടെ മുന്‍പിലെത്തുകയും അഭിമുഖമായി നാവ് മൂന്നുതവണ അണലിക്ക് നേരെ നീട്ടുകയും ചെയ്തു. ഒടുവില്‍ 54കാരനായ രാജയുടെ നാവില്‍ അണലി കടിച്ചു

Related Articles

Latest Articles