Saturday, May 4, 2024
spot_img

തീവണ്ടി എഞ്ചിൻ അഴിച്ചെടുത്ത് മോഷ്ടിച്ച് ആക്രിക്ക് വിറ്റു, റെയിൽവേ യാർഡിൽ നിന്നും എഞ്ചിൻ ഭാഗങ്ങൾ കടത്തിയത് തുരംഗമുണ്ടാക്കി, പോലീസിനെ അതിശയിപ്പിച്ച മോഷണം നടന്നത് ഇങ്ങനെ

ബീഹാർ :ബീഹാറിലെ ബെഗുസരായിയിലെ റെയിൽവേ യാർഡിൽ നിന്ന് ഡീസൽ എഞ്ചിൻ മോഷണം പോയി. എഞ്ചിൻ പല കഷണങ്ങളാക്കി തുരങ്കം വഴിയാണ് മോഷ്ടാക്കൾ കടത്തിയത്.അറ്റകുറ്റപ്പണികൾക്കായി എത്തിച്ച എഞ്ചിനാണ് കടത്തിക്കൊണ്ടുപോയത്. എഞ്ചിന്റെ ഭാഗങ്ങൾ പിന്നീട് മുസഫർപൂരിലെ പ്രഭാത് നഗർ ഭാഗത്ത് നിന്ന് പോലീസ് കണ്ടെത്തി.

ഗർഹാര യാർഡിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഡീസൽ എഞ്ചിനാണ് മോഷ്ടിച്ചത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മോഷ്ടാക്കൾ തന്നെയാണ് യാർഡിലേക്ക് തുരങ്കം നിർമിച്ചത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രഭാത് നഗറിൽ നടത്തിയ തെരച്ചിലിൽ ഒരു ആക്രി ഗോഡൗണിൽ നിന്ന് 13 ചാക്ക് നിറയെ എഞ്ചിന്റെ ഭാഗങ്ങൾ കണ്ടെത്തി

Related Articles

Latest Articles