Monday, June 3, 2024
spot_img

ഫിലിപ്പൈന്‍സില്‍ വ്യോമസേനാ വിമാനം തകര്‍ന്നു: അപകടം തീവ്രവാദികളുടെ ശക്തികേന്ദ്രത്തില്‍

മനില: ഫിലിപ്പൈന്‍സില്‍ 85 യാത്രക്കാരുമായി സൈനിക വിമാനം തകര്‍ന്ന് വീണു. യാത്രക്കാരില്‍ 40 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. സി-130 ഇനത്തില്‍
പെട്ട വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും സൈനിക കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയവരാണ്.

കൂടുതല്‍ പരിശീലന പരിപാടിക്കായി ഇവരെ കൊണ്ടു പോകുകയായിരുന്നു. സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് ഇറങ്ങുന്നതിനിടെയാണ് വിമാനം അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ അടിയന്തരമായി ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിമാനത്തിന് തീപിടിച്ചത്. വിമാനം അപകടത്തില്‍ പെട്ട പ്രദേശം തീവ്രവാദികളുടെ ശക്തികേന്ദ്രമാണെന്നാണ് കരുതപ്പെടുന്നത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

Related Articles

Latest Articles