Friday, September 25, 2026

ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചില്‍! ഏഴ് പേർ മരിച്ചു, 13 പേരെ രക്ഷപ്പെടുത്തി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

മണിപ്പൂര്‍:മണിപ്പൂര്‍ ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചില്‍ . ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചില്‍. സൈനികര്‍ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. ഏഴ് പേർ മരിച്ചു. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

107 പേരെയാണ് ഈ സ്ഥലത്ത് സൈന്യം വിന്യസിച്ചിരുന്നത്.രക്ഷപ്പെടുത്തിയവരെ ആര്‍മിയുടെ മെഡിക്കല്‍ യൂണിറ്റിലെത്തിച്ച്‌ ചികില്‍സ നല്‍കുന്നുണ്ട്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്. ഹെലികോപ്ടർ അടക്കം വിന്യസിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്.

 

Related Articles

Latest Articles