Monday, September 21, 2026

കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകൾ തമ്മിൽ കൂടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില വളരെ ഗുരുതരമാണ്. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റ് 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട് വാളിക്കോട് ആണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്. ഓട്ടോ റിക്ഷയെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്

Related Articles

Latest Articles