തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴക്ക് സാധ്യത. തീരദേശ ജില്ലകളില്‍ 12 സെന്റീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഈമാസം 16വരെ കനത്ത മഴ തുടരും. കേരളതീരത്ത് വ്യാഴാഴ്ച വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ തിരമാലകള്‍ 3.5 മീറ്റര്‍ മുതല്‍ 4.5 മീറ്റവരെ ഉയരാനുള്ള സാധ്യതയുണ്ട്. കടലിനോട് അടുത്ത മേഖലകളിലെല്ലാം വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.
ഒമ്പത് ജില്ലകളിലെ യെല്ലോ അലര്‍ട്ട് തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കി.മീ വരെയാകാനും സാധ്യതയുണ്ട്. ബുധനാഴ്ച സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. കോഴിക്കോട് വടകരയിലാണ് കൂടുതല്‍ മഴയുണ്ടായത്- 10 സെന്റീമീറ്റര്‍. തൃശൂരിലെ ഏനാമക്കല്‍ ഒമ്പത് സെന്റീ മീറ്ററും മഴ ചെയ്തു.

