very-heavy-rainfall-warning-in-tamil-nadu-puducherry-for-next-5-day
തിരുവനന്തപുരം/ ചെന്നൈ: കേരളത്തിലും, തമിഴ്നാട്ടിലും തകർത്ത് പെയ്ത് മഴ (Heavy Rain In Kerala And Tamil Nadu). തമിഴ്നാട്ടിൽ പതിനാറ് മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനിടയിലായി. താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കരയോട് അടുക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ഈ സാഹചര്യത്തിൽ 13 ജില്ലയിലെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. അതോടോപ്പം വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവാരൂരിൽ 50,000 ഏക്കർ കൃഷി വെള്ളത്തിനടിയിലായെന്ന് കർഷകർ പറഞ്ഞു.
നാഗപ്പട്ടണത്തുണ്ടായ കനത്ത മഴയിൽ 25,000 ഏക്കറോളം ഭൂമിയിലെ കൃഷിയും നശിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിൽ നിന്നും കൂടുതൽ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. അതേസമയം മഴക്കെടുതിയിൽ മരണം 12 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിന്റെ 13 ടീമിനെ തമിഴ്നാട്ടിലും പുതുച്ചേരിയിലും വിന്യസിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈ എയർപോർട്ടിൽ എട്ട് വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട നാല് വിമാനങ്ങളും ഇവിടെ നിന്ന് പുറപ്പെടാനിരുന്ന നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്.
അതേസമയം കേരളത്തിലും മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അച്ചൻകോവിൽ ആറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കനത്തമഴയിൽ കോട്ടയം കണമലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇതിൽ രണ്ടു വീടുകൾ തകർന്നു. ഇവിടിടെയുള്ള ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലും കനത്ത മഴയാണ്. കോന്നി-കൊക്കത്തോട് ഒരേക്കർ ഭാഗത്ത് വെള്ളം കയറി. വനം മേഖലയിൽ ഉരുൾപൊട്ടിയതായും റിപ്പോർട്ടുകളുണ്ട്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…