Saturday, January 3, 2026

സംസ്‌ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വേനലിനു ആശ്വാസമായി അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴ (Heavy Rain In Kerala) പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് 27 വരെ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയുളള സമയത്താണ് ഇടിമിന്നലിന് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതിനാൽ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. സാഹചര്യം മുൻനിർത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം പാലക്കാട് കല്ലടിക്കോട് മലയോര മേഖലയിൽ മഴയും കാറ്റും മൂലം ഇന്നലെ റബ്ബർ മരങ്ങൾ കടപുഴകി വീണിരുന്നു . വൈദ്യുതിലൈനുകൾക്ക് മേൽ മരക്കൊമ്പ് വീണതിനെ തുടർന്ന് പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് കൊടുംചൂടാണ്. ചില് ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. കിണറുകളിലെല്ലാം വെള്ളം വറ്റിയ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ പലയിടത്തും ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

Related Articles

Latest Articles