Tuesday, May 21, 2024
spot_img

വരാൻ പോകുന്നത് കനത്ത മഴ; സംസ്ഥാനത്ത് ഇനിയുള്ള അഞ്ചു ദിവസം മഴ കനക്കും; ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ദില്ലി: സംസ്ഥാനത്ത് ഇനിയുള്ള അഞ്ച് ദിവസം ശക്തമായ മഴക്ക് (Heavy Rain In Kerala) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതോടനുബന്ധിച്ച് ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. എന്നാൽ
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്‌ച്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് (Rain Alerts In Kerala) പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തലസ്ഥാന ജില്ലയിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇതുവരെയും ശമിച്ചിട്ടില്ല. മലയോര പ്രദേശങ്ങളിലുൾപ്പെടെ കനത്ത മഴ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles