Thursday, May 2, 2024
spot_img

ഡിസംബർ ഒന്നുമുതൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ്, പുതിയ നിയമങ്ങളുമായി മോട്ടോർ വകുപ്പ്

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഒന്നാം തീയതിയായ നാളെ മുതല്‍ ഇതിനായുള്ള നടപടി തുടങ്ങാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ പിഴ ഈടാക്കില്ല എന്നാൽ പരിശോധന കര്‍ശനമാക്കും.

പുതിയ ഉത്തരവുപ്രകാരം നാലു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹെല്‍മെറ്റുകള്‍ വിപണിയിൽ അപൂർവ്വമായേ ലഭ്യമാകുന്നുള്ളൂ. അതിനാല്‍ തന്നെ പരിശോധന കര്‍ശനമാക്കിയാല്‍ പിഴയൊടുക്കേണ്ടിവരുമോയെന്ന കടുത്ത ആശങ്കയും യാത്രക്കാരിലുണ്ട്.

ശനിയാഴ്ച മുതല്‍ ജില്ലയില്‍ ഹെല്‍മെറ്റ് പരിശോധന കർശനമാക്കാനാണ് തീരുമാനം. രാവിലെ എട്ടുമുതല്‍ 12 മണിക്കൂര്‍ വിവിധ സ്ഥലങ്ങളില്‍ ഹെല്‍മെറ്റിനുവേണ്ടി മാത്രമാണ്‌ പരിശോധന. നിയമം ലംഘിക്കുന്നവര്‍ക്ക്‌ ആദ്യഘട്ടത്തില്‍ 500 രൂപ പിഴ ചുമത്തും. അതേ വാഹനത്തില്‍ അതേ വ്യക്തി വീണ്ടും നിയമം ലംഘിക്കുന്നത്‌ കണ്ടെത്തിയാല്‍ ലൈസന്‍സ്‌ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക്‌ പോകാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

Related Articles

Latest Articles