Sunday, June 2, 2024
spot_img

കനത്ത മഴ: വയനാട്ടിൽ വീടുകൾ തകർന്ന നിലയിൽ; രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് കണക്ക്

വയനാട്: കൽപ്പറ്റയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. നെയ്ക്കുപ്പയിലും പൂതാടിയിലും വീടുകള്‍ തകര്‍ന്നു. പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് നെയ്‌ക്കുപ്പ ഗീതാ കുഞ്ഞിരാമന്റെ ഷീറ്റ് മേഞ്ഞ വീട്‌ ‌ ഇന്നലെ രാവിലെ ആറിനാണ്‌ കനത്ത കാറ്റിലും മഴയിലും നശിച്ചത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്ന് കണക്കാക്കുന്നു.

കൽപ്പറ്റ 22-ാം വാര്‍ഡ്‌ കുന്നത്ത് കുഴി ശശിയുടെ ഓടിട്ട വീട് വ്യാഴാഴ്‌ച രാത്രി കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നിരുന്നു. കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 10 ലക്ഷം രൂപയുടെ നാശമുണ്ടായി. അതേസമയം ജില്ലയിൽ ഇന്നലെ മഴ‌യ്ക്ക്‌ നേരിയ ശമനമുണ്ടായി. വെള്ളിയാഴ്ച രാവിലെ എട്ട്‌ വരെയുള്ള 24 മണിക്കൂറില്‍ 44.9 മില്ലി മീറ്റര്‍ മഴയാണ്‌ പെയ്‌തത്‌. തവിഞ്ഞാല്‍, തൊണ്ടര്‍നാട്‌, പടിഞ്ഞാറത്തറ, തരിയോട്‌, മേപ്പാടി പഞ്ചായത്തുകളിലാണ്‌ കൂടുതല്‍ മഴ ലഭിച്ചത്‌.

Related Articles

Latest Articles