Wednesday, September 23, 2026

ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് മികച്ച പ്രതീക്ഷ; വിദേശകാര്യ മന്ത്രി ജയശങ്കർ മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി തിരുവനന്തപുരത്ത്

തിരുവനന്തപുരം: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്തെത്തി. കേരളത്തിലെ പാർട്ടി പ്രവർത്തകരോടൊപ്പം സമയം പങ്കിടുകയും അനുഭവങ്ങൾ പങ്കുവക്കുകയുമാണ് സന്ദർശനോദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ മാത്രമല്ല രാജ്യത്തിന്റെ എല്ലാഭാഗത്തും ബിജെപി നന്നായി പ്രവർത്തിക്കുന്നുവെന്നും എല്ലാ സ്ഥലത്തും പാർട്ടിക്ക് മികച്ച പ്രതീക്ഷയാണുള്ളതെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇടപെടില്ലെന്നും മാനുഷികമായ എല്ലാ സഹായവും നൽകുമെന്നും വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. രാഷ്ട്രീയ സാഹചര്യത്തില്‍ ഇടപെടില്ല. എന്നാല്‍ മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമാഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോനകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ മൂന്ന് ബില്യണ്‍ ഡോളറിന്‍റെ സഹായം ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു. ശ്രീലങ്കയുമായി ഇന്ത്യക്കുള്ളത് നല്ല ബന്ധമാണെന്നും, അത് അങ്ങനെ തന്നെ തുടരുമെന്നും എസ് ജയശങ്കർ വ്യക്തമാക്കി.

Related Articles

Latest Articles