Monday, September 21, 2026

പെൺസുഹൃത്തിനെ കാണാൻ പോയ യുവാവിനെ കാണാൻ ഇല്ലെന്ന് പരാതി; ബന്ധുക്കൾ തട്ടിക്കൊണ്ട് പോയെന്ന് ആരോപണം

തിരുവനന്തപുരം: സഹപാഠിയായ പെൺകുട്ടിയെ കാണാന്‍പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെണ്‍സുഹൃത്തിന്‍റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നുമാണ് പരാതി. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ രണ്ട് സുഹൃത്തുക്കളുമായെത്തിയത്. വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മെല്‍വിന്‍ പറഞ്ഞു.

എന്നാല്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കിരണിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ഒരു ചെറുപ്പക്കാരന്‍ കടലില്‍ വീണതായി വിഴിഞ്ഞം പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ചെരിപ്പ് കണ്ടെത്തിയിട്ടുണ്ട്. യുവാക്കളെ തട്ടിക്കൊണ്ട് പോയവർ ഒളിവിലാണ്. കിരണിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്

Related Articles

Latest Articles