Wednesday, September 30, 2026

മുംബൈയില്‍ പേമാരി: ഇന്ന് മാത്രം 30 വിമാനങ്ങള്‍ റദ്ദാക്കി; നഗരം വെള്ളക്കെട്ടില്‍

മുംബൈ: മുംബൈ നഗരം ഒരിക്കല്‍ക്കൂടി വെള്ളക്കെട്ടിലമര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത കനത്ത പേമാരിയില്‍ മുംബൈ വിമാനത്താളത്തിന്റെ പ്രവര്‍ത്തനം രണ്ടാം ദിനവും താളംതെറ്റി. ഇന്ന് മാത്രം 30 വിമാനങ്ങള്‍ റദ്ദാക്കി. 118 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ചയും കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിലും മഴ ഉണ്ടാകുമെങ്കിലും ശക്തി കുറയും. തിങ്കളാഴ്ച തുടങ്ങിയ മഴ ബുധനാഴ്ച കാലത്ത് മുതല്‍ ശക്തിയായി പെയ്യാന് തുടങ്ങിയതോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായത്.

കുര്‍ള, ചുനഭട്ടി, സയണ്, കിങ് സര്‍ക്കിള്‍ തുടങ്ങി ഏറെ പ്രദേശങ്ങള്‍ വെള്ളത്തിലായി. ചിലയിടങ്ങളില് മൂന്നു മീറ്ററിലധികം ഉയരത്തില് വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക് പുറമെ നവി മുംബൈ, താനെ പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ 100 മില്ലീ മീറ്ററിലധികം മഴ പെയ്തു.

Related Articles

Latest Articles