Friday, March 29, 2024
spot_img

കനത്ത മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; കോട്ടയത്തും ,എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലെ മലയോര മേഖലകളിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പല നദികളിലും ജലനിരപ്പ് ഉയർന്നു.

ഞായറാഴ്ച്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം തുടങ്ങി 8 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് 6 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ കനത്ത മഴയെ സൂചിപ്പിക്കുന്നു, യെല്ലോ അലർട്ട് എന്നാൽ 6 മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയെയാണ് സൂചിപ്പിക്കുന്നത് .

മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. കേരളത്തിലേയും ലക്ഷദ്വീപിലേയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത്. 45 ദിവസത്തിനിടെ മൂന്നാം തവണയാണ് ഷട്ടറുകൾ ഉയർത്തുന്നത്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കൽപ്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്ത് താമസിക്കുന്നവരോട് മുൻകരുതൽ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

എറണാകുളം, കോട്ടയം ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഐഎംഡിയുടെ കനത്ത മഴയുടെ പ്രവചനത്തെത്തുടർന്ന് എറണാകുളം കളക്ടർ ഡോ.രേണുരാജും കോട്ടയം കളക്ടർ ഡോ.പി.കെ.ജയശ്രീയും ബുധനാഴ്ച്ച അതത് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ, കോട്ടയത്ത് മുൻ നിശ്ചയിച്ച പ്രകാരം സർവകലാശാല പരീക്ഷകൾ നടക്കും.

Related Articles

Latest Articles