Thursday, April 25, 2024
spot_img

ശക്തമായ മഴയ്ക്ക് സാധ്യത : കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളം,തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും , ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യത എന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ സംസ്ഥാനങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട്, പ്രഖ്യാപിച്ചു .

മധ്യപ്രദേശ്, ബിഹാർ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മധ്യമഹാരാഷ്ട്ര, കൊങ്കൺ, ഗോവ, തീരദേശ, വടക്കൻ കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്ക് തെക്ക് കൊമോറിൻ മേഖലയിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അതിനാൽ മത്സ്യത്തൊഴിലാളികൾ ഈ കടലുകളിൽ ആഴത്തിൽ പോകരുതെന്ന് നിർദേശമുണ്ട്.

 

Related Articles

Latest Articles