Tuesday, September 22, 2026

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും !12 മരണം ; മരിച്ചവരിൽ മലയാളിയും

മസ്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. മരിച്ചവരില്‍ ഒമ്പതുപേരും സ്‌കൂള്‍ വിദ്യാർത്ഥികളാണ്. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽ കുമാർ (55) ആണ് മരിച്ച മലയാളി. വൈകുന്നേരം മൂന്ന് മണിയോടെ സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിലാണ് സുനിൽ കുമാർ മരിച്ചത്.

ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുകിപ്പോയാണ് എട്ടു പേർ മരിച്ചത്. ഇതിൽ ആറ് പേർ കുട്ടികളും രണ്ടുപേർ ഒമാനി പൗരന്മാരുമാണ്.

ഒമാനിൽ മസ്കറ്റ്, തെക്ക്- വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ​മേഖലകളിലെല്ലാം രണ്ട് ദിവസമായി തുടരുന്ന മഴയും വെള്ളപ്പൊക്കവും കൊടിയ നാശം വിതച്ചു. .അൽ മുദൈബിയിൽ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലുംപ്പെട്ട് അഞ്ചു പേരെ കാണാതായി

Related Articles

Latest Articles