Wednesday, January 14, 2026

കനത്ത മഴ;ചെന്നൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; അതീവ ജാഗ്രത നിർദ്ദേശം

ചെന്നൈ: ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ. ഇന്ന് വൈകുന്നേരത്തോടെ വീണ്ടും ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ നാല് മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. ഇതോടെ അടുത്ത മൂന്ന് മണിക്കൂര്‍ ചെന്നൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ചെന്നൈയിലെല്ലായിടത്തും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലുമാണ് ശക്തമായ മഴ പെയ്തത്.

മഴ മൂലം പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. അതീവ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.

Related Articles

Latest Articles