Thursday, May 9, 2024
spot_img

റോഡ് സേഫ്റ്റി സീരീസ്: രണ്ടാം സീസൺ ഫെബ്രുവരിയിൽ;160 ക്രിക്കറ്റ് താരങ്ങൾ ടൂർണമെൻ്റിൽ പങ്കെടുക്കും

ക്രിക്കറ്റിൽ വിരമിച്ച താരങ്ങൾ കളിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ടി-20 സീരീസിൻ്റെ രണ്ടാം സീസൺ ഫെബ്രുവരിയിൽ. ഫെബ്രുവരി അഞ്ചിനാണ് ടൂർണമെൻ്റ് ആരംഭിക്കുന്നത്.

ഇന്ത്യയിലും യുഎഇയിലുമായാവും മത്സരങ്ങൾ. ഫെബ്രുവരി അഞ്ച് മുതൽ മാർച്ച് ഒന്ന് വരെയുള്ള മത്സരങ്ങൾ ഇന്ത്യയിലും ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിലും നടക്കും. മാർച്ച് 19നാണ് ഫൈനൽ.

അതേസമയം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച 160 ക്രിക്കറ്റ് താരങ്ങൾ ടൂർണമെൻ്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ സീസണിലേക്കാൾ വലിയ ടൂർണമെൻ്റാവും 2022ൽ നടത്തുക.

കഴിഞ്ഞ തവണ സച്ചിൻ, സേവാഗ്, ലാറ, പീറ്റേഴ്സൺ, യുവരാജ് തുടങ്ങിയ താരങ്ങൾ ടൂർണമെൻ്റിൽ കളിച്ചിരുന്നു

Related Articles

Latest Articles