Wednesday, May 15, 2024
spot_img

ഒഡീഷയിൽ കനത്ത മഴ; 7 ജില്ലകളിൽ ഉരുൾപൊട്ടലിന് സാധ്യത; ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഭുവനേശ്വർ: ഒഡീഷയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്തെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, നാളെ വരെ ഒഡീഷ തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ഉപരിതല കാറ്റും വീശാൻ സാധ്യതയുണ്ട്.

നുവാപദ, ബൊലാംഗിർ, കലഹന്ദി, ബർഗഡ്, ബൗദ്, സോണി സമ്പൽപൂർ തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുക. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മൽക്കൻ ഗിരി, കോരപുട്ട്, നവരംഗപൂർ, കന്ധമാൽ, രയഗഡ, ഗജപതി, അംഗുൽ, നയാഗഡ്, കട്ടക്, ധേങ്കനാൽ തുടങ്ങിയ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ 24 വരെ സംസ്ഥാനത്തുടനീളം വ്യാപകമായ മഴ അനുഭവപ്പെടുന്നതാണ്.

Related Articles

Latest Articles