Thursday, May 2, 2024
spot_img

ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസ്; നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കഴിഞ്ഞ ദിവസമാണ് ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമത്തിൽ
നടൻ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകൻ പോലീസിൽ പരാതി നൽകും. കലൂരിലെ ഫ്ലാറ്റിലെ ജനൽ ചില്ലകൾ തകർത്തു എന്നാണ് വിനായകന്റെ പരാതി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം. അക്രമം നടത്തിയവര്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. പോലീസും ഫ്ലാറ്റിലെ സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്.

അതിനിടെ, ഉമ്മൻ ചാണ്ടിയെ നടൻ വിനായകൻ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപ് രംഗത്ത്. നടന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും നിരാശാജനകവും ആണെന്ന് നിരഞ്ജന പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

Related Articles

Latest Articles