Tuesday, September 29, 2026

ഇരുചക്രവാഹനയാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ കിട്ടുന്നത് മുട്ടന്‍ പണി

തിരുവനന്തപുരം : ഇരു ചക്രവാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കാന്‍ പോലീസ് തീരുമാനം. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തു ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുമെന്നു കേരള പോലീസ് അറിയിച്ചു. നേരത്തെ ഇരു ചക്ര വാഹനത്തിലെ യാത്രക്കാര്‍ രണ്ടു പേരും ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ പരിശോധന കര്‍ശനമായിരുന്നില്ല. ജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കുന്നതിലായിരുന്നു പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇത് അവസാനിപ്പിച്ച് നടപടിയിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

ഹെല്‍മറ്റ് ധരിക്കാതെ പൊതുനിരത്ത് ഇറങ്ങുന്ന ഇരുചക്രയാത്രകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. സംസ്ഥാനത്തുടനീളം ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles