Saturday, January 10, 2026

പൊന്നുച്ചേട്ടന് പൊന്നു മനസ്സുകളുടെ സ്‌നേഹം

ഓച്ചിറ: പൗരത്വ നിയമഭേദഗതി ബില്ലിനനുകൂലമായി ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സൈക്കിളില്‍ ചായ വിറ്റു ഉപജീവനം നടത്തിയിരുന്ന പൊന്നു എന്ന പൊന്നു ചേട്ടന്റെ കച്ചവടം നിഷേധിച്ചു. തുടര്‍ന്ന് പൊന്നുച്ചേട്ടന് പൊന്നു മനസ്സുകളുടെ സ്‌നേഹോപഹാരം.

പൊന്നു ചേട്ടന്‍ സഹായ സമിതിയുടെ നേതൃത്വത്തില്‍ സുമനസ്സുകളായ ദേശ സ്‌നേഹികളുടെ സഹായത്താല്‍ വാങ്ങിയ ഫുഡ്ട്രക്ക് മാര്‍ച്ചു 11 ന് വൈകിട്ട് 5 മണിക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ആഡിറ്റോറിയത്തില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കൈമാറുന്നു.അഡ്വ കൃഷ്ണരാജ് അദ്ധ്യക്ഷതവഹിക്കും.

ചടങ്ങില്‍ ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമന്‍,
ആര്‍ എസ്സ് എസ്സ് കൊല്ലം വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍,
ഖണ്ഡ് സംഘചാലക് ആര്‍. മോഹനന്‍, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി വരവിള വാസുദേവന്‍, പ്രഖണ്ഡ് പ്രസിഡന്റ് ജി.പി.വേണു, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ആര്‍ രാജേഷ്,
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ സുധീര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കുന്നു

Related Articles

Latest Articles