Wednesday, September 23, 2026

ഇക്കിൾ നിങ്ങൾക്ക് ഒരു പ്രശ്നമാണോ? എങ്കിൽ വിഷമിക്കേണ്ട ; ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ച് നോക്കു

ഇക്കിളിന് ശാശ്വത പരിഹാരം ഇതാ

പച്ചക്കർപ്പൂരം മുലപ്പാലിൽ നസ്യം ചെയ്യുക.

താന്നിക്കാതോട് ഒരെണ്ണം പൊടിച്ച് തേനിൽ ചേർത്തു കഴിക്കുക.

ചുക്ക് അരച്ചു തേനിൽ കഴിക്കുക.

വായിൽ നിറയെ വെള്ളമെടുത്ത ശേഷം വിരൽകൊണ്ട് മൂക്കടച്ചു പിടിച്ച് ഒരു മിനിറ്റ് ഇരിക്കുക.

ചെറുനാരങ്ങാനീരിൽ തിപ്പലി അരച്ചു കഴിക്കുക.

ഉണങ്ങാത്ത മെരുവിന്റെ പുഴു തുണിയിൽ പുരട്ടി നെയ്യിൽ മുക്കി കത്തിച്ചു പുകവലിക്കുക. തുമ്പപ്പൂവ് അരച്ച് മോരിൽ സേവിക്കുക.

വായിൽ പഞ്ചസാരയിട്ടശേഷം ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് കുറേശ്ശയായി അലിയിച്ചിറക്കുക.

ചൂടുവെള്ളത്തിൽ ഇന്തുപ്പ് പൊടി ചേർത്തു കഴിക്കുക. മുക്കുറ്റി അരച്ച് വെണ്ണയിൽ സേവിക്കുക.

ലന്തക്കുരുവിന്റെ കഴമ്പ്, അഞ്ജനക്കല്ല് (ശുദ്ധി), മലര് എന്നിവ സമം പൊടിച്ച് തേൻ ചേർത്തു കഴിക്കുക.

കൂവളവേരിന്റെ മേൽഭാഗത്തെ തൊലി മോരിൽ സേവിക്കുക.

ചുക്ക് തേനിൽ പൊടിച്ചു ചേർത്ത് കാൽ പണത്തൂക്കം അവിൻ കൂട്ടിയരച്ചു സേവിക്കുക.

ജീരകം, ചന്ദനം എന്നിവ ഒന്നര കഴഞ്ചു വീതം അരച്ച് വെണ്ണ യിൽ കഴിക്കുക.

മാവിന്റെ ഇല കത്തിച്ച് പുക ശ്വസിക്കുക.

Related Articles

Latest Articles