കോഴിക്കോട്:കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊണ്ടോട്ടി സ്വദേശിയായ പ്രതി റിയാസ് രക്ഷപ്പെട്ടത്. വിമാനത്താവള ജീവനക്കാരെ വച്ച് സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്.ഇയാളുടെ രണ്ട് കൂട്ടാളികൾക്കായും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.
അത് കൂടാതെ,കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും കടത്തിയ സ്വർണ്ണം പൊലീസ് പിടികൂടി. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണമാണ് പൊലീസ് സംഘം പിടിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് 91 ലക്ഷത്തോളം രൂപ വില മതിക്കുന്ന 1.807 കിലോഗ്രാം സ്വർണം പൊലീസ് സംഘം പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ് മോനെ (39) അറസ്റ്റ് ചെയ്തു.

