Wednesday, September 23, 2026

വിഷൂചിക എങ്ങനെ പരിഹരിക്കാമെന്നറിയാതെ വലയുകയാണോ നിങ്ങൾ? എങ്കിൽ വിഷമിക്കേണ്ട പരിഹാരം ഇതാ

വിഷൂചിക പരിഹരിക്കാനുള്ള ഒറ്റമൂലികൾ ഇതാ.

1.കൂവളത്തിന്റെ വേര്, കുറുന്തോട്ടിവേര്, ചുക്ക് എന്നിവകൊണ്ടുള്ള കഷായത്തിൽ മലരിട്ടു കഞ്ഞിവെച്ചു കുടിക്കുക. വിഷൂചികയും ദാഹവും ശമിക്കും.

  1. ഇരുവേലിക്കഷായത്തിൽ തിപ്പലിപ്പൊടി ചേർത്തു കഴിക്കുക.
  2. അമ്പഴത്തൊലി ഇടിച്ചു പിഴിഞ്ഞ നീരിൽ തേങ്ങാപ്പാൽ ചേർത്തു കഴിക്കുക.
  3. ചുക്കിട്ടു കഷായം വെച്ചു കഴിക്കുക. ദാഹം ശമിക്കും.
  4. പുളിയില ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണയും ചേർത്ത് ഉരസി മൂർദ്ധാവിലിടുക.
  5. കറിയുപ്പ് വറുത്തു ഭസ്മമാക്കി ഒരു കഴഞ്ചു വീതം ചൂടുവെള്ള ത്തിൽ കഴിക്കുക.
  6. കരിമ്പന വേര് അരച്ചു നാഭിയിൽ തേക്കുക.
  7. വരട്ടു തേങ്ങയുടെ വെള്ളത്തിൽ ചുക്കും ജീരകവും അരച്ചു കലക്കി കഴിക്കുക.

Related Articles

Latest Articles