Wednesday, May 1, 2024
spot_img

എന്റമ്മോ! ഹീറോ ഒറ്റമാസം കൊണ്ട് വിറ്റത് അഞ്ചുലക്ഷത്തിലധികം ടൂവീലറുകള്‍; റിപ്പോർട്ടുകൾ പുറത്ത് വിട്ട് കമ്പനി

കഴിഞ്ഞ മാസത്തിൽ മാസത്തില്‍ ആകെ 5,19,980 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‍കൂട്ടറുകളും വിറ്റതായി ഹീറോ മോട്ടോകോര്‍പ്പ്. 2022 സെപ്റ്റംബര്‍ മാസത്തില്‍ വിറ്റഴിച്ച 4,62,608 യൂണിറ്റുകളെ അപേക്ഷിച്ച്‌ ഇത് 12.4 ശതമാനം വളര്‍ച്ച കൂടുതലാണെന്നാണ് കമ്പനിയുടെ അവകാശവാദം. 2022 ഏപ്രില്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെ 28 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചതായും ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 24 ലക്ഷത്തോളം യൂണിറ്റുകളാണ് വിറ്റത്. ഇതനുസരിച്ച്‌ ഈ കാലയളവിലെ വില്‍പ്പനയില്‍ കമ്പനി 14.42 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഉത്സവ സീസണില്‍, വരും ആഴ്ചകളില്‍ ഉപഭോക്തൃ ആവശ്യങ്ങളില്‍ പോസിറ്റീവായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. മോഡല്‍ പുതുക്കലുകള്‍, റീട്ടെയില്‍ ആനുകൂല്യങ്ങള്‍, സാമ്ബത്തിക സ്കീമുകള്‍, പ്രീ-ബുക്കിംഗ് ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംരംഭമായ ഹീറോ ഗിഫ്റ്റും അടുത്തിടെ കമ്ബനി പുറത്തിറക്കിയിരുന്നു. ഒക്‌ടോബര്‍ 7-ന് വിഡ എന്ന പേരില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കമ്ബനി തയ്യാറെടുക്കുകയാണ്. വിഡയില്‍ നിന്നുള്ള ഈ ഇലക്‌ട്രിക് വാഹനം ഓള്‍സ് എസ്1, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കും.

2021 ഓഗസ്റ്റില്‍ ഹീറോ മോട്ടോകോര്‍പ്പ് പ്രദര്‍ശിപ്പിച്ച ഈ ഇലക്‌ട്രിക് ഇരുചക്ര വാഹനം കമ്ബനിയുടെ 10-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകും. അടുത്തിടെ ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് 2.0 പതിപ്പും പുറത്തിറക്കിയിരുന്നു. സാങ്കേതിക വിദഗ്ധരായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഫീച്ചറുകളുമായാണ് മോട്ടോര്‍സൈക്കിള്‍

Related Articles

Latest Articles