Tuesday, September 22, 2026

ചില ചിത്രങ്ങൾ കൈവശമുണ്ടെന്നും പുറത്തു വിടുമെന്നും പറഞ്ഞ് യുവതിയെ നിരന്തരം ശല്യം ചെയ്തു! തുടർച്ചയായുള്ള ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ സഹോദരനെ വിവരം അറിയിച്ചു: പിന്നെ ഒന്നും നോക്കിയില്ല അയൽവാസിയെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും സഹോദരിയും ചേർന്ന് കത്തികൊണ്ട് 70 പ്രാവശ്യം കുത്തി കൊലപ്പെടുത്തി

ബംഗളൂരു: സഹോദരിയെ തുടർച്ചയായി ശല്യപ്പെടുത്തിയ അയൽവാസിയെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് വിദ്യാർത്ഥി. കർണാടകയിലെ ചിക്കബള്ളാപ്പൂരിനടുത്തുള്ള ഒരു വസ്ത്രനിർമ്മാണശാലയിൽ ജോലി ചെയ്തിരുന്ന നന്ദനെയാണ് ദർശനെന്ന വിദ്യാർത്ഥി കൊലപ്പെടുത്തിയത്. കൃത്യത്തിൽ സഹോദരിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. രണ്ടുപേരെയും ചിക്കബെല്ലാപ്പൂർ റൂറൽ പോലീസ് പിടികൂടി.

ദർശന്റെ സഹോദരി ആശ്രയയെ നന്ദൻ സ്ഥിരമായി ശല്യം ചെയ്തിരുന്നു. അയൽവാസിയായ ഇയാൾ പെൺകുട്ടിയുടെ ചില ചിത്രങ്ങൾ കൈവശമുണ്ടെന്നും പുറത്തു വിടുമെന്നും പറഞ്ഞായിരുന്നു പിന്നാലെ കൂടി ശല്യം തുടങ്ങിയത്. പതിനേഴുകാരിയായ സഹോദരിയിൽ നിന്ന് അകന്ന് നിൽക്കണമെന്ന് ദർശൻ നന്ദന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല. നന്ദൻ പെൺകുട്ടിയെ ഫോണിൽ വിളിച്ചും ശല്യം ചെയ്യൽ തുടങ്ങിയതോടെയാണ് ഇയാളെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.

നന്ദൻ ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ ചെന്നാണ് ദർശന് വിളിച്ചിറക്കിയത്. പുറത്തിറങ്ങിയപ്പോൾ ദർശനും ആശ്രയയും ബൈക്കിൽ ഇയാളുമായി ഒരു കുന്നിൻ പ്രദേശത്തെത്തി. ഇവിടെ വച്ച് ഇവർ മദ്യപിച്ചു. ഇതിന് ശേഷമാണ് ദർശൻ 19കാരന്റെ മുതുകിലും കഴുത്തിലുമായി 70 തവണ കുത്തിയത്. നന്ദൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

Related Articles

Latest Articles