Friday, May 3, 2024
spot_img

മുഖത്തെ ഈ പാട് ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക, അറിയാം ആമാശയത്തിലെ കാന്‍സറിന്റെ തുടക്കം

ആമാശയത്തിന്റെ ആന്തരിക പാളിയില്‍ രൂപപ്പെടുന്ന അസാധാരണമായ കോശങ്ങള്‍ അനിയന്ത്രിതമായ വളരുന്നതാണ് ആമാശയത്തിലെ കാന്‍സര്‍ അഥവാ ഗ്യാസ്ട്രിക് കാന്‍സറിന് കാരണമാകുന്നത്.

അവസ്ഥയുടെ ലക്ഷണങ്ങള്‍ വളരെ അവ്യക്തവും പലപ്പോഴും തെറ്റായി നിര്‍വചിക്കപ്പെട്ടതും ആയതുകൊണ്ട് ഇത് കണ്ടെത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ എടുത്തേക്കാം. അതേസമയം ചര്‍മ്മത്തില്‍ കാണുന്ന ഒരു അടയാളം കാന്‍സര്‍ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.

വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വയറുവേദന, വയറിലെ അസ്വസ്ഥത, ചെറുതായി ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ നിറഞ്ഞതായി തോന്നുക തുടങ്ങിയവ വയറ്റിലെ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളാണ്. ഇടയ്‌ക്കിടെ ഇതിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തിലും പ്രത്യക്ഷപ്പെടാം, ഇത് മുഖത്ത് ചൊറിഞ്ഞു പൊട്ടിയതുപോലെ തടിപ്പ്‌ ഉണ്ടാകാന്‍ കാരണമാകും. പാപ്പുലോറിത്രോഡെര്‍മ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ചര്‍മ്മത്തിന്റെ ഈ അവസ്ഥ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.

പാപ്പുലോറിത്രോഡെര്‍മയുമായി ബന്ധപ്പെട്ട് മറ്റ് നിരവധി കാന്‍സറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആമാശയം, വന്‍കുടല്‍, പ്രോസ്റ്റേറ്റ്, ലിംഫോസൈറ്റിക് ലുക്കീമിയ എന്നിവയിലെ കാന്‍സര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Related Articles

Latest Articles